ഗസലുകള്‍
Sunday, August 7, 2011
Tere Khushboo Mein
Tere khushboo mei basey qat mai jalata kaise
Pyar mei dubey hue qat mei jalata kaise
Tere haathon ke likhe qat mai jalata kaise
Jinko dunia ki nigahon se chhupaye rakha
Jinko ek umr kaleje se lagaye rakha
Deen jinko, jinhe imaan banaye rakha
Tere khushboo mei basey qat mai jalata kaise...
Jinka har lafz mujhe yaad pani ki tarah
Yaad the mujhko jo paigam-e-zubani ki tarah
Mujhko pyare the jo anmol nishani ki tarah
Tere khushboo mei basey qat mai jalata kaise...
Tune dunia ki nigahon se jo bachkar likhe
Saal-ha-saal mere naam barabar likhe
Kabhi din mei to kabhi raat ko uthkar likhe
Tere khushboo mei basey qat mai jalata kaise
Pyar mei dubey hue qat mei jalata kaise
Tere haathon ke likhe qat mai jalata kaise
Tere qat aaj mai ganga mei bahaaya hoon
Tere qat aaj mai ganga mei bahaaya hoon
Aag behte hue pani mei lagaaya hoon.
ഗസലിന്റെ പരിഭാഷ എഴുതാന്‍ ഉള്ള ഒരു എളിയ ശ്രമം ..........എത്ര മാത്രം ഫീല്‍ മലയാളത്തില്‍ കിട്ടുനുണ്ട് എന്നറിയില്ല .എന്റെ പ്രിയ പെട്ട ഗസലുകളില്‍ ഒന്ന് .ജഗ്ജീത് ജി യുടെ മനോഹരമായ ആലാപനം........
നിന്റെ സൌരഭ്യം പരത്തുന്ന കത്ത് ഞാന്‍ നശിപ്പിക്കുവത് എങ്ങനെ ?
നിന്റെ പ്രണയത്തില്‍ മുങ്ങിയ കത്ത് നശിപ്പിക്കുവത് എങ്ങനെ ?
നിന്റെ കൈകളാല്‍ എഴുതിയ കത്ത് നശിപ്പിക്കുവത് എങ്ങനെ ?
അവ ഞാന്‍ ലോകത്തിന്റെ കണ്ണില്‍ നിന്ന് ഒളിപിച്ചു വെച്ചു
അവ ഒരു ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചു
അവ എന്റെ മത വിശ്വാസം ആക്കി ഞാന്‍ ജീവിച്ചു
നിന്റെ സൌരഭ്യം പരത്തുന്ന കത്ത് ഞാന്‍ നശിപ്പിക്കുവത് എങ്ങനെ ?
അതിലെ ഓരോ വരിയും എനിക്ക് വെള്ളം പോലെ സ്പഷ്ടമാണ്
അതിലെ ഓരോ വരിയും നീ പറഞ്ഞ പോലെ എനിക്ക് ഓര്‍മയുണ്ട്
അവ ഒരിക്കലും വിലമതിക്കാന്‍ കഴിയാത്ത നിധി പോലെ അമൂല്യമാണ് എനിക്ക്
നിന്റെ സൌരഭ്യം പരത്തുന്ന കത്ത് ഞാന്‍ നശിപ്പിക്കുവത് എങ്ങനെ ?
നീ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു എഴുതിയവ
കാലങ്ങളോളം എന്റെ പേരില്‍ അയച്ചവ
രാത്രിയും പകലും ഇരുന്നു നീ എഴുതിയവ
നിന്റെ സൌരഭ്യം പരത്തുന്ന കത്ത് ഞാന്‍ നശിപ്പിക്കുവത് എങ്ങനെ ?
നിന്റെ പ്രണയത്തില്‍ മുങ്ങിയ കത്ത് നശിപ്പിക്കുവത് എങ്ങനെ ?
നിന്റെ കൈകളാല്‍ എഴുതിയ കത്ത് നശിപ്പിക്കുവത് എങ്ങനെ ?
നിന്റെ ആ കത്തുകള്‍ ഞാന്‍ ഇന്ന് ഗംഗയില്‍ ഒഴുക്കുന്നു
നെഞ്ചിലെ തീയ് ഒഴുകുന്ന വെള്ളത്തില്‍ വെക്കുന്നു .................
Subscribe to:
Comments (Atom)